സിറാജുൽ ഹുദയുടെ കീഴിലുള്ള വിവിധ മത-ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ ശാസ്ത്ര-സാഹിത്യ-കലാ മത്സരമായ കോൺഫ്ലുെവെൻസിന് പ്രൌഡമായ തുടക്കം. ഉദ്ഘാടന ചടങ്ങിൽ സിറാജുൽ ഹുദാ കാര്യദർശി പേരോട് അബ്ദുറഹ്മാൻ സഖാഫി അധ്യക്ഷത വഹിച്ചു. മുൻ കേരള സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. എ എ ഹക്കീം നഹ ഉദ്ഘാടന കർമ്മത്തിന് നേതൃത്വം നൽകി. പ്രമുഖ മാധ്യമപ്രവർത്തകൻ ശ്രീജിത്ത് ദിവാകാരൻ മുഖ്യാതിഥിയായി. സയ്യിദ് ത്വാഹ തങ്ങൾ, ഇബ്രാഹിം സഖാഫി കുമ്മോളി, മുത്തലിബ് സഖാഫി പാറാട് , മുഹമ്മദ് അസ്ഹരി പേരോട്, റാഷിദ് ബുഖാരി ഇരിങ്ങണ്ണൂർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
കഴിഞ്ഞ രണ്ടു മാസങ്ങളിലായി കാമ്പസ് തലങ്ങളിൽ നടന്ന ഇസ്തിവാ, കോഗ്നീസിയം, എക്സലൻസ്യ, ഇൻഫോറിയ,എന്നീ ഫെസ്റ്റുകളിൽ വിജയം നേടിയ വിദ്യാർത്ഥികളാണ് കോൺഫ്ലുവെൻസയിൽ മത്സരിക്കുന്നത്. സ്കൂൾ ഓഫ് തഹ്ഫീളുൽ ഖുർആൻ, സ്കൂൾ ഓഫ് എക്സലൻസ്, കോളേജ് ഓഫ് ഇൻ്റഗ്രേറ്റഡ് സ്റ്റഡീസ്, കോളേജ് ഓഫ് പോസ്റ്റ് ഗ്രാജ്യുവേറ്റ് സ്റ്റഡീസ് തുടങ്ങിയ സിറാജുൽ ഹുദാ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ കോൺഫ്ലുവെൻസ് ഫെസ്റ്റിൽ സംഗമിക്കുന്നുണ്ട്. നാളെ നടക്കുന്ന സമാപന സംഗമത്തിൽ മത-സാഹിത്യ-രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും