ഐ. ഐ. ടി ഉൾപ്പെടെയുള്ള രാജ്യത്തെ പ്രീമിയർ യൂണിവേഴ്സിറ്റികളിൽ പി എച്ച് ഡി നേടാനുള്ള പരീക്ഷയിൽ ഫുആദ് അബ്ദു റഹ്മാൻ അരീക്കൽ യോഗ്യത നേടി. കോഴിക്കോട് ചെറുവണ്ണൂർ മുയിപ്പോത്ത് സ്വദേശിയായ ഇദ്ദേഹം കെമിസ്ട്രിയിലാണ് അർഹനായത്. സിറാജുൽ ഹുദ കോളേജ് ഓഫ് സയൻസ് ആൻ്റ് ഇൻ്റഗ്രേറ്റഡ് സ്റ്റഡീസ് നാദാപുരം കാമ്പസിൽ നിന്നും ഇസ്‌ലാമിക് സ്റ്റഡീസിനോടൊപ്പം ബി.എസ് സി കെമിസ്ട്രിയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഡിഗ്രി പഠനം പൂർത്തിയാക്കിയ ശേഷം റാഞ്ചിയിലെ സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ഝാർഖണ്ഡിൽ നിന്നുമാണ് പി ജി കരസ്ഥമാക്കിയത്. പഠന പഠനാനുബന്ധ മേഖലകളിൽ മികവുപുലർത്തുന്ന ഇദ്ദേഹത്തിൻറെ ഈ നേട്ടം സഹപാഠികൾക്കും മറ്റു വിദ്യാർത്ഥികൾക്കും പ്രചോദനമാണ്. സിറാജുൽഹുദാ ജനറൽ സെക്രട്ടറി പേരോട് ഉസ്താദ് ഫുആദ് അരീക്കലിനെ പ്രത്യേകം അഭിനന്ദിച്ചു. അരീക്കൽ മുഹമ്മദ് ജമാൽ സഅദി - സഫിയ ദമ്പതികളുടെ മകനാണ് ഫുആദ് അബ്ദുറഹ്മാൻ .