Home / News

സിറാജുൽ ഹുദ സയൻസ് കാമ്പസിലേക്ക് അഡ്മിഷൻ തുടരുന്നു

കുറ്റ്യാടി: സിറാജുൽ ഹുദയുടെ പ്രധാന സ്ഥാപനങ്ങളിലൊന്നായ സിറാജുൽ ഹുദ കോളേജ് ഓഫ് സയൻസ് ആന്റ് ഇൻ്റഗ്രേറ്റഡ് സ്റ്റഡീസ്, നാദാപുരം കാമ്പസിലേക്ക് പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ തുടരുന്നു. പത്താം ക്ലാസ് കഴിഞ്ഞ ആൺകുട്ടികൾക്ക് ഇസ്‌ലാമിക് സ്റ്റഡീസിനോടൊപ്പം സയൻസ് സ്ട്രീമിൽ ഹയർ സെക്കണ്ടറിയും ഡിഗ്രിയും റഗുലറായി പഠിക്കാവുന്ന ഇൻ്റഗ്രേറ്റഡ് കോഴ്സിലേക്കാണ് പ്രവേശനം നൽകുന്നത്.

ഹയർ സെക്കണ്ടറി തലത്തിൽ ജാമിഅത്തുൽ ഹിന്ദ് സിലബസ് പ്രകാരമുള്ള മതപഠനത്തോടൊപ്പം ബയോളജി സയൻസും കമ്പ്യൂട്ടർ സയൻസുമാണ് സ്ഥാപനത്തിൽ ലഭ്യമാക്കിയിട്ടുള്ളത്. റഗുലർ ക്ലാസുകൾക്ക് പുറമെ താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് ജെ.ഇ.ഇ, കീം, നീറ്റ്, സി.യു.ഇ.ടി തുടങ്ങിയ പ്രവേശന പരീക്ഷകൾക്കുള്ള ഫൗണ്ടേഷൻ ക്ലാസുകളും സയൻസ് റിലേറ്റഡ് ആഡ് ഓൺ കോഴ്സുകളും സ്ഥാപനം നൽകുന്നുണ്ട്. ഗസ്റ്റ് ഫാക്കൽറ്റികളുടെ മാസാന്ത സെഷനുകളും സ്കിൽ ഡെവലപ്മെന്റ് ക്ലാസുകളും എക്സാം സ്റ്റിമുലേഷൻസും പ്രോഗ്രസ് റിപ്പോർട്ടിംഗും സയൻസ് കാമ്പസിൻ്റെ മറ്റു പ്രത്യേകതകളാണ്.

ഹയർ സെക്കണ്ടറി ഇൻ്റഗ്രേറ്റഡ് കോഴ്സിന് ശേഷം കോഡിംഗ്, പ്രോഗ്രാമിംഗ് എന്നിവ ഫോക്കസ് ചെയ്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്ത സിറാജുൽ ഹുദയുടെ ആർട്സ് ആന്റ് സയൻസ് കോളേജിൽ ബി.എസ്.സി കമ്പ്യൂട്ടർ സയൻസിൽ റഗുലറായി തുടർപഠനം നൽകുന്ന സംവിധാനമാണ് സ്ഥാപനത്തിലുള്ളത്. കൂടാതെ, ഇസ്‌ലാമിക് സ്റ്റഡീസ് പഠനത്തിന് കൂടുതൽ ഊന്നൽ നൽകുന്ന വിദ്യാർത്ഥികൾക്ക് സിറാജുൽ ഹുദ കോളജ് ഓഫ് ഇൻ്റഗ്രേറ്റഡ് സ്റ്റഡീസിൽ ഉപരിപഠനം നടത്തുന്നതിനും 'സുറൈജി' ബിരുദം നേടുന്നതിനും അവസരം നൽകുന്നുണ്ട്. പ്രീമിയർ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഹയർ സ്റ്റഡീസിന് അവസരം ലഭിക്കുന്ന പ്രതിഭകളായ വിദ്യാർത്ഥികൾക്ക് മതപഠനത്തിന് പ്രത്യേക കരിക്കുലവും സ്ഥാപനം സംവിധാനിക്കുന്നുണ്ട്. ജാമിഅത്തുൽ ഹിന്ദ് (J- SAT) ഏകജാലകം വഴിയാണ് സയൻസ് കാമ്പസിലേക്കുള്ള പ്രവേശനം നൽകുന്നത്. ജാമിഅത്തുൽ ഹിന്ദ് വൈബ് സൈറ്റ് വഴി INS4271 എന്ന കോഡ് നമ്പർ ഉപയോഗിച്ച് പ്രവേശന നടപടികൾ പൂർത്തീകരിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: +91 9846721927, +91 9645187662

whatsapp