കുറ്റ്യാടി: വിശുദ്ധ ഖുർആൻ പ്രമേയമായി സംഘടിപ്പിക്കപ്പെടുന്ന ഹഫ്‌ലത്തുൽ ഖുർആൻ സമ്മേളനം ജനുവരി 20 തിങ്കളാഴ്ച്ച സിറാജുൽ ഹുദാ വയനാട് കാമ്പസിൽ നടക്കും. സിറാജുൽ ഹുദയുടെ പ്രധാന സംരഭമായ സ്കൂൾ ഓഫ് തഹ്ഫീളുൽ ഖുർആനിൽ നിന്നും ഖുർആൻ പൂർണ്ണമായി ഹൃദിസ്ഥമാക്കിയ 79 ഹാഫിളീങ്ങൾക്ക് സർട്ടിഫിക്കറ്റ് വിതരണവും ഖുർആൻ അനുബന്ധ പഠനങ്ങൾ, ഗവേഷണങ്ങൾ ചർച്ച സംഗമങ്ങൾ തുടങ്ങിയവയും ഹഫ്‌ലത്തുൽ ഖുർആൻ സമ്മേളനത്തിൻ്റെ ഭാഗമാകും.