Home / News

സിറാജുൽഹുദ സയൻസ് കാമ്പസിന് അഭിമാനം ഫുആദ് അരീക്കൽ ഗേറ്റ് യോഗ്യത നേടി.

ഐ. ഐ. ടി ഉൾപ്പെടെയുള്ള രാജ്യത്തെ പ്രീമിയർ യൂണിവേഴ്സിറ്റികളിൽ പി എച്ച് ഡി നേടാനുള്ള പരീക്ഷയിൽ ഫുആദ് അബ്ദു റഹ്മാൻ അരീക്കൽ യോഗ്യത നേടി. കോഴിക്കോട് ചെറുവണ്ണൂർ മുയിപ്പോത്ത് സ്വദേശിയായ ഇദ്ദേഹം കെമിസ്ട്രിയിലാണ് അർഹനായത്. സിറാജുൽ ഹുദ കോളേജ് ഓഫ് സയൻസ് ആൻ്റ് ഇൻ്റഗ്രേറ്റഡ് സ്റ്റഡീസ് നാദാപുരം കാമ്പസിൽ നിന്നും ഇസ്‌ലാമിക് സ്റ്റഡീസിനോടൊപ്പം ബി.എസ് സി കെമിസ്ട്രിയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഡിഗ്രി പഠനം പൂർത്തിയാക്കിയ ശേഷം റാഞ്ചിയിലെ സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ഝാർഖണ്ഡിൽ നിന്നുമാണ് പി ജി കരസ്ഥമാക്കിയത്. പഠന പഠനാനുബന്ധ മേഖലകളിൽ മികവുപുലർത്തുന്ന ഇദ്ദേഹത്തിൻറെ ഈ നേട്ടം സഹപാഠികൾക്കും മറ്റു വിദ്യാർത്ഥികൾക്കും പ്രചോദനമാണ്. സിറാജുൽഹുദാ ജനറൽ സെക്രട്ടറി പേരോട് ഉസ്താദ് ഫുആദ് അരീക്കലിനെ പ്രത്യേകം അഭിനന്ദിച്ചു. അരീക്കൽ മുഹമ്മദ് ജമാൽ സഅദി - സഫിയ ദമ്പതികളുടെ മകനാണ് ഫുആദ് അബ്ദുറഹ്മാൻ

ജാമിഅ മഹർജാൻ ;
സിറാജുൽ ഹുദാ കോളേജ് ഓഫ് ഇൻ്റഗ്രേറ്റഡ് സ്റ്റഡീസ് കുറ്റ്യാടി കാമ്പസിന് അഭിമാന നിമിഷം

കുറ്റ്യാടി: ജാമിഅത്തുൽ ഹിന്ദ് അൽ ഇസ്ലാമിയ്യക്ക് കീഴിൽ കൊളത്തൂർ ഇർഷാദിയ ക്യാമ്പസിൽ നടന്ന നടന്ന മഹർജാൻ 2025 ൽ സിറാജുൽ ഹുദാ കോളേജ് ഓഫ് ഇൻ്റഗ്രേറ്റഡ് സ്റ്റഡീസ് കുറ്റ്യാടി കാമ്പസിന് അഭിമാന വിജയം.
നൂറിലധികം കോളേജുകൾ പങ്കെടുത്തെ മഹർജാനിൽ സ്ഥാപന ക്രമത്തിൽ രണ്ടാം സ്ഥാനം നേടിയതിനൊപ്പം മുതവസ്വിത വിഭാഗത്തിൽ കൗകബുൽ കുല്ലിയ്യ: പദവി കരസ്ഥമാക്കിയതും വിജയത്തിന്റെ തിളക്കം കൂട്ടി. കാമ്പസിനെ പ്രതിനിധീകരിച്ച് മഹർജാനിൽ മത്സരിച്ച പ്രതിഭകളെ സിറാജുൽ ഹുദാ മാനേജ്മെൻ്റും ഉസ്താദുമാരും അഭിനന്ദിച്ചു.

10 മാസം കൊണ്ട് ഖുർആൻ മനപ്പാഠമാക്കി;
അഭിമാനമായി ശമൽ കുറുവന്തേരി .

കുറ്റ്യാടി: സിറാജുൽ ഹുദാ സ്കൂൾ ഓഫ് തഹ്ഫീളുൽ ഖുർആനിൽ നിന്നും CBSE പഠനത്തോടൊപ്പം 10 മാസം കൊണ്ട് ഖുർആൻ മുഴുവനും മനപ്പാഠമാക്കി മുഹമ്മദ് ശമല്‍ കുറുവന്തേരി. സിറാജുൽ ഹുദാ കാര്യദർശി പേരോട് ഉസ്താദിന്റെയും മറ്റു ഉസ്താദുമാരുടെയും വിദ്യാർത്ഥികളുടെയും കുടുംബത്തിൻ്റെയും സാന്നിധ്യത്തിലാണ് മുഹമ്മദ് ശമൽ ഹിഫ്ള് പഠനം പൂർത്തീകരിച്ചത്. മുഹമ്മദ് ശമലിന്റെ മികവിനെ പേരോട് ഉസ്താദ് അഭിനന്ദിച്ചു.

whatsapp