Home / News

സിറാജുൽ ഹുദാ ഹഫ് ലത്തുൽ ഖുർആൻ സമ്മേളനം ജനുവരി 20 ന് .

കുറ്റ്യാടി: വിശുദ്ധ ഖുർആൻ പ്രമേയമായി സംഘടിപ്പിക്കപ്പെടുന്ന ഹഫ് ലത്തുൽ ഖുർആൻ സനദ് ദാന സമ്മേളനം ജനുവരി 20 തിങ്കളാഴ്ച സിറാജുൽ ഹുദാ കാമ്പസിൽ നടക്കും. സമ്മേളനത്തിൻ്റെ സ്വാഗത സംഘ രൂപീകരണ യോഗം എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ തങ്ങൾ കുറ്റ്യാടി ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം സഖാഫി കുമ്മാേളി അധ്യക്ഷത വഹിച്ചു. സിറാജുൽ ഹുദയുടെ പ്രധാന സംരഭമായ സ്കൂൾ ഓഫ് തഹ്ഫീളുൽ ഖുർആനിൽ നിന്നും ഖുർആൻ പൂർണ്ണമായി ഹൃദിസ്ഥമാക്കിയ 79 ഹാഫിളീങ്ങൾക്ക് സർട്ടിഫിക്കറ്റ് വിതരണവും ഖുർആൻ അനുബന്ധ പഠനങ്ങൾ, അവതരണങ്ങൾ, സംവാദങ്ങൾ, ആസ്വാദനാ സംഗമങ്ങൾ തുടങ്ങിയവയും ഹഫ് ലത്തുൽ ഖുർആനിൻ്റെ ഭാഗമാകും. ഹഫ് ലത്തുൽ ഖുർആൻ സനദ് ദാന സമ്മേളനത്തിൻ്റെ വിജയത്തിനായി 101 അംഗ സ്വാഗതസംഘ കമ്മിറ്റിയെ തിരഞ്ഞെടുത്തു. സയ്യിദ് അലി ബാഫഖി തങ്ങൾ, വി.പി.എം ഫൈസി വില്ല്യാപ്പള്ളി, ചിയൂർ മുഹമ്മദ് മുസ്ലിയാർ, പേരോട് അബ്ദുറഹ്മാൻ സഖാഫി, ചിയൂർ അബ്ദുറഹ്മൻ ദാരിമി തുടങ്ങിയവരെ ഉന്നതാധികാര കമ്മിറ്റിയായി തിരഞ്ഞെടുത്തു. സ്വാഗത സംഘത്തിൻ്റെ ചെയർമാനായി സയ്യിദ് ത്വാഹ തങ്ങൾ കുറ്റ്യാടിയെയും ജനറൽ കൺവിനറായി റഷിദ് ബുഖാരി ഇരിങ്ങണ്ണൂരിനെയും ട്രഷററായി പൊന്നങ്കോട് അബൂബക്കർ ഹാജിയെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ സയ്യിദ് ഹുസൈൻ സഖാഫി, റശീദ് മുസ്ലിയാർ ആയഞ്ചേരി, ബശീർ സഖാഫി കൈപ്പുറം, ടി. ടി. അബൂബക്കർ ഫൈസി, ഇസ്മായിൽ സഖാഫി, മുഹമ്മദ് അസ്ഹരി പേരോട് എന്നിവർ വൈസ് ചെയർമാന്മാരാണ്. ഹുസൈൻ മാസ്റ്റർ കുന്നത്ത്, മുനീർ സഖാഫി ഓർക്കാട്ടേരി, സി. ആർ. കെ. മുഹമ്മദ്, കുഞ്ഞബ്ദുല്ല സഖാഫി കേച്ചേരി, ഗഫൂർ മാസ്റ്റർ വളയന്നൂർ, സയ്യിദ് ഹസ്സൻ പി.കെ എസ് എന്നിവർ കൺവീനർമാരുമാണ്. പ്രധാന ഭാരവാഹികൾക്ക് പുറമെ സമ്മേളനത്തിന്റെ വിജയത്തിനായി രൂപീകരിച്ച വിവിധ വകുപ്പുകളുടെ ചുമതലയുള്ള എഴുപതോളം പ്രവർത്തകരെയും സ്വാഗത സംഘത്തിൻ്റെ ഭാഗമായി തിരഞ്ഞെടുത്തു.

whatsapp