കുറ്റ്യാടി: 2025-26 പുതിയ അധ്യായന വർഷത്തേക്കുള്ള പഠനാരംഭത്തിന് സിറാജുൽ ഹുദാ കാര്യദർശി പേരോട് ഉസ്താദ് നേതൃത്വം നൽകി. സിറാജുൽ ഹുദാ കോളേജ് ഓഫ് ഇൻ്റഗ്രേറ്റഡ് സ്റ്റഡീസ്, കോളേജ് ഓഫ് ശരീഅ, സ്കൂൾ ഓഫ് എക്സലൻസ് എന്നീ സ്ഥാപനങ്ങളിലേക്കുള്ള 200 ലധികം പുതിയ വിദ്യാർത്ഥികളാണ് സ്ഥാപനത്തിൽ ഈ വർഷം അഡ്മിഷൻ നേടിയത്. സയ്യിദ് ത്വാഹാ തങ്ങൾ, മുത്വലിബ് സഖാഫി പാറാട്, ഇബ്രാഹിം സഖാഫി കുമ്മോളി, റാഷിദ് ബുഖാരി ഇരിങ്ങണ്ണൂർ, നിസാമുദ്ദീൻ ബുഖാരി, മുഹമ്മദ് അസ്ഹരി പേരോട് മറ്റു സയ്യിദന്മാരും പണ്ഡിതന്മാരും രക്ഷിതാക്കളും പഠനാരംഭം സംഗമത്തിൽ സംബന്ധിച്ചു.